‘എ വിജയരാഘവന് ഈ വീടിന്റെ ഐശ്വര്യം’ ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’ ട്രോളുമായി എന്‍ എസ് മാധവന്
ഇടതുകോട്ടയായ ആലത്തൂരില്‍ നിലവിലെ എംപി പികെ ബിജുവിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിച്ചതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ ട്രോളി എഴുത്തുകാരന് എന്‍എസ് മാധവന്. ‘എ വിജയരാഘവന് ഈ വീടിന്റെ ഐശ്വര്യം’ ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’ എന്നാണ് എന്‍എസ് മാധവന് തന്റെ ട്വിറ്ററില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന് മോശം പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു. ‘ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്”- എന്നായിരുന്നു വിജയരാഘവന്റെ വിവാദമായ വാക്കുകള്‍. ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് എന്‍എസ് മാധവന് രമ്യ ഹരിദാസിന്റെ വിജയത്തില്‍ വിജയരാഘവനെ ട്രോളിയത്.