വടക്കൻ ജില്ലകളിൽ മഴ ശക്തം; ഉരുൾപൊട്ടൽ

single-img
27 August 2022

മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി.കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു. കോഴിക്കോട് നാദാപുരത്ത് പുഴകളിൽ കുത്തൊഴുക്കാണ്. കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറിയിട്ടുണ്ട്.

മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന. വിലങ്ങാട് പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മലപ്പുറം കരുവാരകുണ്ടിലും മലവെള്ളപ്പാച്ചിലാണ്. ഒലിപ്പുഴ കരകവിഞ്ഞൊഴുകുന്നു. മാനന്തവാടി– കൂത്തുപറമ്പ് ചുരംപാതയിലും മലവെള്ളപ്പാച്ചിലുണ്ട്

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന.