പ്രതിരോധ സേന, ആര്‍ ബി ഐ, ഇന്ത്യന്‍ പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വിശ്വസ്തമായവയുടെ പട്ടിക പുറത്തുവിട്ട് ഇപ്‌സോസ് ഇന്ത്യ

single-img
16 August 2022

ഇന്ത്യയിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും വിശ്വസ്തമായ സ്ഥാപനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്‌സോസ് ഇന്ത്യ എന്ന ഏജന്‍സി. ഇവരുടെ സർവേ പ്രകാരം മൂന്ന് സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കടുതല്‍ വിശ്വാസയോഗ്യമായിട്ടുള്ളത്. മൂന്നാമത്തേത് ഒരു സ്ഥാപനമല്ല, ഒരു വ്യക്തിയാണ്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

രാജ്യത്തെ പ്രതിരോധ സേന, റിസർവ് ബാങ്ക് , ഇന്ത്യന്‍ പ്രധാനമന്ത്രി എന്നിവരാണ് ഇന്ത്യയില്‍ ഏറ്റവും വിശ്വസിക്കപ്പെടുന്ന മൂന്ന് ഇന്‍സ്‌റ്റിറ്റ്യൂഷനുകള്‍. ഉന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിശ്വാസ്യത പോലും നാലാം സ്ഥാനത്താണ് എന്നാണ് ഇപ്‌സോസ് സർവേയിൽ പറയുന്നത്.

ഇന്ത്യാക്കാരിൽ 65 ശതമാനം ആളുകളാണ് ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. റിസർവ് ബാങ്കിനെയാവട്ടെ 50 ശതമാനം പേര്‍ വിശ്വസിക്കുന്നു. 49 ശതമാനം ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസം.

ഇന്ത്യന്‍ പാര്‍ലമെന്റ്, മാധ്യമങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഇലക്ഷന്‍ കമ്മീഷനിലുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസം. രാജ്യത്തെ നാല് മെട്രോ നഗരങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് നടത്തിയ സര്‍വേയില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലാത്തത് രാഷ്‌ട്രീയക്കാരെയാണെന്നും സര്‍വേ പറയുന്നു.