രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

single-img
26 August 2022

രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്ന് കോൺഗ്രസിലെ എല്ലാവർക്കും അറിയാമെന്ന് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . 2015 ഓഗസ്റ്റ് 28 ന് ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഹിമന്ത ബിശ്വ ശർമ്മ 2001 മുതൽ 2015 വരെ അസമിലെ ജലുക്ബാരി മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ആയിരുന്നു. അസമിൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2014 ജൂലൈയിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാജിവെക്കുന്നത്

ആ സമയം ഹിമന്ത ബിശ്വ ശർമ്മ സോണിയ ഗാന്ധിക്ക് മൂന്ന് പേജുള്ള കത്ത് അയച്ചിരുന്നു, വിവിധ പ്രശ്നങ്ങളും പോയിന്റുകളും ചൂണ്ടിക്കാട്ടി. പാർട്ടി ഹൈക്കമാൻഡിനെ മാത്രമല്ല, സംസ്ഥാന നേതൃത്വത്തെയും വിമർശിക്കുന്നതായിരുന്നു കത്ത്.

“ഗുലാം നബി ആസാദിന്റെ കത്തും 2015ൽ ഞാനെഴുതിയ കത്തും വായിച്ചാൽ ഒരുപാട് സാമ്യങ്ങൾ കാണും. കോൺഗ്രസിൽ രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്ന് എല്ലാവർക്കും അറിയാം” എന്ന് ശർമ്മ പറഞ്ഞു. സോണിയാ ഗാന്ധി പാർട്ടിയെ ശ്രദ്ധിക്കുന്നില്ലെന്നും മകനെ പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിനുള്ള ശ്രമം നിഷ്ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയോട് വിശ്വസ്തരായ ആളുകൾ അത് ഉപേക്ഷിക്കുകയാണ്. കോൺഗ്രസിന് ഗാന്ധിമാർ മാത്രം പാർട്ടിയിൽ തുടരുന്ന ഒരു കാലം വരുമെന്ന് ഞാൻ പ്രവചിച്ചിരുന്നു, അത് സംഭവിക്കുന്നു. രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്, ”ശർമ്മ പറഞ്ഞു.