ജനസംഖ്യ കുറയുന്നു; പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് ഹീറോ മെഡലും 16,000 ഡോളറും; വാഗ്ദാനം ചെയ്ത് റഷ്യ

single-img
20 August 2022

പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ ഓണററി പദവി “മദർ ഹീറോയിൻ” പുനരുജ്ജീവിപ്പിക്കുന്നതായി റഷ്യൻ സർക്കാർ പ്രഖ്യാപിച്ചു, ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം റഷ്യ ജനസംഖ്യാ കുറവിനെ അഭിമുഖീകരിക്കുന്നതാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന്റെ പിന്നിൽ.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ ആഴ്ച ഒപ്പുവെച്ച ഒരു ഉത്തരവ് പ്രകാരം, 10 റഷ്യൻ പൗരന്മാരെ “ജനിപിക്കുകയും വളർത്തുകയും” ചെയ്യുന്നവർക്ക് ഈ പദവി നൽകും, പത്താം കുട്ടിക്ക് ഒരു വയസ്സാകുമ്പോൾ ലഭിക്കുന്നത് 1 ദശലക്ഷം റഷ്യൻ റുബിളുകൾ ($16,645) ആയിരിക്കും.

ഇതിൽ ചില അധിക യോഗ്യതകൾ ഉണ്ട്. കുട്ടികൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, ശാരീരികവും ആത്മീയവും ധാർമ്മികവുമായ വികസനത്തിന് ഉചിതമായ തലത്തിലുള്ള പരിചരണം എന്നിവ ശരിയായി നൽകിയിരിക്കണം, അതിന്റെ വിലയിരുത്തൽ പ്രക്രിയ ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സൈനിക, ഔദ്യോഗിക, പൗര സേവനത്തിനിടയിലോ തീവ്രവാദി ആക്രമണത്തിലോ മരിച്ചില്ലെങ്കിൽ 10 കുട്ടികളും ജീവനോടെ ഉണ്ടായിരിക്കണം. “മദർ ഹീറോയിൻ” എന്ന പദവി 1944-ൽ സ്ഥാപിതമാവുകയും 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ച വരെ നൽകപ്പെടുകയും ചെയ്തിരുന്ന ഒന്നാണ് .
സ്വീകർത്താക്കൾക്ക് അഞ്ച് പോയിന്റുള്ള നക്ഷത്രത്തിന്റെ മെഡൽ ലഭിക്കും.സാധാരണയായി ധീരതയ്ക്ക് നൽകുന്ന റഷ്യൻ ഫെഡറേഷന്റെ “ഹീറോ” എന്ന സ്ഥാനപ്പേരുള്ളവർക്ക് തുല്യമായ റാങ്കായിരിക്കും അവർ.