ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു

single-img
26 August 2022

പാലക്കാട് ജില്ലയിൽ പട്ടാമ്പി എസ്ഐക്ക് വിട്ടേറ്റു. ലഹരിക്കടിമയായ മഞ്ഞളുങ്ങൾ സ്വദേശി മടാൾ മുജീബാണ് പട്ടാമ്പി ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനെ വെട്ടിയത്. മുജീബ് ഇരിക്കുകയായിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാൾ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴി.

ആക്രമണത്തിൽ എസ് ഐയുടെ കാൽമുട്ടിനാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറുമണിയോടെ പ്രതിയെ പിടികൂടി.