രാജ്യതലസ്ഥാനത്ത് ആദ്യ സ്റ്റോര്‍ ആരംഭിച്ച്‌ ആപ്പിള്‍

single-img
20 April 2023

രാജ്യതലസ്ഥാനത്ത് ആദ്യ സ്റ്റോര്‍ ആരംഭിച്ച്‌ ആപ്പിള്‍. ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറാണ് ദില്ലിയില്‍ തുറന്നിരിക്കുന്നത്.

ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ദില്ലിയിലെ ആദ്യ സ്റ്റോറിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്തു.

ദില്ലിയിലെ സെലക്‌ട് സിറ്റിവാക്ക് മാളില്‍ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിള്‍ സ്റ്റോര്‍ വ്യത്യസ്ത ഡിസൈന്‍ിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദില്ലി ഗേറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സവിശേഷമായ ശൈലിയിലാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ തുറന്ന ആപ്പിള്‍ സ്റ്റോറിനേക്കാള്‍ ചെറുതാണ് സാകേത് സ്റ്റോര്‍.

ആപ്പിള്‍ സാകേതിനായുള്ള ബാരിക്കേഡ് ഡല്‍ഹിയുടെ നിരവധി ഗേറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സവിശേഷമായ ഒരു ഡിസൈന്‍ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ തുറന്ന ആപ്പിള്‍ സ്റ്റോറിനേക്കാള്‍ ചെറുതാണ് സാകേത് സ്റ്റോര്‍.ദില്ലിയിലെ ആപ്പിള്‍ സാകേത് സ്റ്റോര്‍ മുംബൈ സ്റ്റോറിന്റെ പകുതി വലുപ്പമുള്ളതാണ്, പ്രതിമാസം 40 ലക്ഷം രൂപയാണ് ഇതിന്റെ വാടക. സാകേത് സ്റ്റോറില്‍ കമ്ബനിക്ക് 70-ലധികം റീട്ടെയില്‍ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 15 ലധികം ഭാഷകള്‍ സംസാരിക്കുന്ന ടീം കമ്ബനിയുടെ മുതല്‍ക്കൂട്ടാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് തന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിലാണ് ടിം കുക്ക്. 2016ലാണ് കുക്ക് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സന്ദര്‍ശന വേളയില്‍ കുക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.