ധ്രുവ് വിക്രത്തിൻ്റെ നായികയായി അനുപമ പരമേശ്വരൻ

single-img
14 March 2024

പ്രശസ്ത നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ സിനിമയിൽ മലയാളിയായ അനുപമ പരമേശ്വരനാണ് നായിക.

ഒരു ഇന്ത്യൻ കായികതാരത്തിൻ്റെ യഥാർത്ഥ ജീവിതമാകും ഇക്കുറി സിനിമയാകുക. ഈ വിവരം മാരി സെൽവരാജും ട്വിറ്ററിലൂടെയും പങ്കുവെച്ചു. ‘എൻ്റെ അഞ്ചാമത്തെ സിനിമ ഒരു ആരംഭിക്കുന്നു, പാ രഞ്ജിത്തും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എൻ്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.’

പുതിയ സിനിമയുടെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിൻ്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിൻ്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് അണിയറക്കാർ എത്തിക്കുന്നത്.