ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

single-img
16 March 2024

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും കോടതിയിൽ നിന്നും ആശ്വാസം. ഇഡി തുടർച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ദില്ലി റോസ് അവന്യൂ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേജ്‌രിവാളിന്‍റെ ആവശ്യം ദില്ലി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു

.ഇഡി അയച്ച എട്ട് സമൻസുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസിൽ ബിആർ എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.