വിജയ് ചിത്രം ദ ഗോട്ടിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

single-img
11 April 2024

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് വിജയ് നായകനാകുന്ന ദ ഗോട്ട്. ഇന്ന് വളരെ അപ്രതീക്ഷിതമായി ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ . വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രം 2024 സെപ്തംബര്‍ 5ന് ആയിരിക്കും റിലീസ് ചെയ്യുക.

ഒരു വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. അതേസമയം ഈ സിനിമയുടെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. വിദേശത്ത് അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. മുൻപ് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ കേരളത്തിലെ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു.