പൂട്ടിയിട്ട സംഭവം; ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ

single-img
6 October 2022

സിം കാർഡ് എടുക്കാൻ എത്തിയപ്പോൾ വാക്ക് തർക്കം ഉണ്ടാവുമായും തുടർന്ന്‌ നടി അന്ന രാജനെ ആലുവയിലെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയ സംഭവത്തിൽ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ.

തന്നോട് സംഭവത്തിൽ ജീവനക്കാർ ക്ഷമ ചോദിച്ചതിനാൽ കേസ് ഒത്തുതീർപ്പായയെന്നാണ് താരം ഇപ്പോൾ അറിയിക്കുന്നത്. ഇന്ന് വൈകുന്നേരം 4:45ഓടെ ആലുവ വി ഐ ടെലികോം ഓഫീസിലായിരുന്നു സംഭവം നടന്നത് . പിന്നാലെ അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെനാണു പുറത്തുവന്ന വിവരം. .സംഭവിച്ച കാര്യങ്ങൾ അന്ന രാജൻ കൗൺസിലറെ ഫോണിൽ വിളിച്ച്അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ വാർഡ് കൗൺസിലറും പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് ഷട്ടർ ഉയർത്തി അന്ന രാജനെ തുറന്നുവിട്ടത്.