അനിൽ ആന്റണി ബിജെപിയേയും ചതിക്കും; തിരികെവരുമ്പോൾ നമുക്കെടുക്കാം: പി ജെ കുര്യൻ

single-img
6 April 2024

കോൺഗ്രസിനെ ഉപേക്ഷിച്ചുകൊണ്ട് ബിജെപിയിൽ ചേര്‍ന്ന അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ആന്റോ ആന്റണിയുടെ പരിപാടിയിൽ മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു കുര്യൻ.

‘കോൺഗ്രസിൽ നിന്ന് ലഭിച്ച എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണി. ഇപ്പോൾ ബിജെപി യിൽ പോയി. അധികം വൈകാതെ വഴിയാധാരമാകും. ‘തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും’ കുര്യൻ പറഞ്ഞു. ഇതിനുപിന്നാലെ സദസിൽ നിന്നും ശബ്ദമുയ‍ർ ന്നു. നമുക്ക് ‘വേണ്ടെന്നായിരുന്നു’ ഒരേ സ്വരത്തിൽ സദസിന്റെ മറുപടി.