സി.ആര്‍.പി.സിയും, ഐ.പി.സിയും ഉടൻ പരിഷ്കരിക്കുമെന്ന് കേന്ദ്ര സർക്കാർ

single-img
27 October 2022

സിആര്‍പിസിയും, ഐപിസിയും ഉടൻ പരിഷ്കരിക്കുമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി സിആര്‍പിസി, ഐപിസി പരിഷ്കരണത്തിനായുള്ള കരട് നിര്‍ദേശം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഹരിയാനയിലെ സൂരജ്കുണ്ഡിൽ, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തൻ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനം കുറഞ്ഞു. മേഖലയില്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

2024 ആകുമ്പോഴേക്കും രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.