ഇന്ന് അല്ലു അര്‍ജുന്റെ 42-ാം ജന്മദിനം; ‘പുഷ്പ: ദ റൂള്‍’ ടീസര്‍ പുറത്തു വന്നു

single-img
8 April 2024

ഇന്ന് അല്ലു അര്‍ജുന്‍ 42-ാം ജന്മദിനത്തില്‍ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ഏകദേശം ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പശ്ചാത്തലമാണ് കാണിക്കുന്നത്. എന്നാൽ നായികയായ രശ്മിക മന്ദാനയെയോ വില്ലന്‍ കഥാപാത്രമായ ഫഹദ് ഫാസിലിനെയോ പുതിയ ടീസറില്‍ കാണിച്ചിട്ടില്ല.

സാരിയും അണിഞ്ഞുകൊണ്ട് ആഭരണങ്ങള്‍ ഇട്ട അല്ലു അര്‍ജുന്റെ രൂപം മെയ് മാസത്തില്‍ തിരുപ്പതിയില്‍ നടന്നുവരുന്ന ജാതരാ സമയത്ത് ആരാധിക്കുന്ന ദേവതയായ ഗംഗമ്മ തള്ളിയെ സൂചിപ്പിക്കുന്ന ‘ദാക്കോ ദാക്കോ മെക്കാ..’ എന്ന ഗാനത്തിലെ ഒരു വരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.