‘മാളികപ്പുറം’ ഡബ്ബഡ് വേര്‍ഷൻ വിതരണാവകാശം ഏറ്റെടുത്ത് അല്ലു അര്‍ജ്ജുൻ

single-img
8 January 2023

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ്ഫുള്‍ ഷോയുമായി പ്രദര്‍ശനം തുടരുകയാണ്. ഡബ്ബ് പതിപ്പുകൾ സംസ്ഥാനത്തിന്റെ പുറത്തും ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഈ മാസം 6-നായിരുന്നു ചിത്രം കേരളത്തിന് പുറത്ത് റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് ചിത്രത്തിന്റെ ഡബ്ബഡ് വേര്‍ഷന്റെ വിതരണവകാശം നടന്‍ അല്ലു അര്‍ജ്ജുന്റെ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഈ മാസം 20 ന് ശേഷം കേരളത്തിന്റെ പുറത്ത് മാളികപ്പുറം വിതരണം ചെയ്യുന്നത് ഗീതാ ആര്‍ട്സ് ആണ്.

മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.