രാജ്യാതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രാമങ്ങളും ഇനി ഇന്ത്യയുടെ ആദ്യത്തെ ഗ്രാമമായി കണക്കാക്കും: പ്രധാനമന്ത്രി

single-img
21 October 2022

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രാമങ്ങളും ഇനി ഇന്ത്യയുടെ ആദ്യത്തെ ഗ്രാമമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി മോദി. ഉത്തരാഖണ്ഡ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ അതിർത്തിയിലെ അവസാന ഗ്രാമമായ ബദരിനാഥിലെ മനയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

തന്റെ സഭാഷണത്തിൽ പ്രധാനമന്ത്രി വെള്ളിയാഴ്ച ലോക്കൽ ഫോർ വോക്കൽ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു.പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്.

പ്രാദേശിക ഉൽപന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മോദി ‘വോക്കൽ ഫോർ ലോക്കൽ’ കാമ്പയിൻ ആരംഭിച്ചത്. അന്താരാഷ്ട്ര അതിർത്തികൾക്കും ദൂരെയുള്ള പ്രദേശങ്ങൾക്കും സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്

“രാജ്യത്തെ എല്ലാ വിനോദസഞ്ചാരികളോടും അവരുടെ യാത്രാ ബജറ്റിന്റെ 5 ശതമാനമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. മാത്രമല്ല, , മുൻ സർക്കാരുകൾ രാജ്യത്തുടനീളമുള്ള വിശ്വാസ കേന്ദ്രങ്ങളെ വർഷങ്ങളായി അവഗണനയിൽ ഏൽപ്പിച്ചെന്നും ഈ സ്ഥലങ്ങൾ ഇപ്പോൾ അവയുടെ നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രം, ഉജ്ജയിൻ, അയോധ്യ എന്നിവിടങ്ങളിൽ സമീപ വർഷങ്ങളിൽ വലിയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഈ സ്ഥലങ്ങളുടെ അവഗണനയുടെ വർഷങ്ങളുടെ കാരണം അടിമ മാനസികാവസ്ഥ ആണെന്ന് മോദി പറഞ്ഞു.