2024ൽ ബിജെപിയെ പ്രതിപക്ഷം ഒരുമിച്ച് നേരിടും: മമതാ ബാനർജി

single-img
24 April 2023

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ തേജസ്വി യാദവുയി കൂടിക്കാഴ്ച നടത്തി. സമാന ചിന്താഗതിയുള്ള എല്ലാ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തുമെന്നും, ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നും മമത ബാനർജി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് ബിജെപിക്കെതിരെ പോരാടും. ഞങ്ങൾക്ക് വ്യക്തിപരമായ അഹംഭാവമില്ല, ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു- മമത ബാനർജി പറഞ്ഞു.

ഞാൻ നിതീഷ് കുമാറിനോട് ഒരു അഭ്യർത്ഥന മാത്രമാണ് നടത്തിയത്. ജയപ്രകാശ് നാരായണൻജിയുടെ പ്രസ്ഥാനം ആരംഭിച്ചത് ബിഹാറിൽ നിന്നാണ്. ബിഹാറിൽ ഒരു സർവകക്ഷിയോഗം കൂടിയാൽ പിന്നെ എവിടേക്ക് പോകണമെന്ന് തീരുമാനിക്കാം. എന്നാൽ ആദ്യം നമ്മൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണം. ബിജെപിയെ പൂജ്യമാകണമെന്നാണ് എന്റെ ആഗ്രഹം . മാധ്യമങ്ങളുടെ പിന്തുണയും നുണകളും കൊണ്ട് അവർ വലിയ ഹീറോ ആയി മാറിയിരിക്കുന്നു- മമത ബാനർജി കൂട്ടിച്ചേർത്തു.

അതേസമയം വളരെ പോസിറ്റീവ് ചർച്ച” ആണ് നടന്നത് എന്നാണു നിതീഷ് കുമാർ പറഞ്ഞത്. ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ട്, പ്രത്യേകിച്ച് എല്ലാ പാർട്ടികളുടെയും ഒരുമിക്കുന്നതിനെക്കുറിച്ചും വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നതിനെക്കുറിച്ചും. ഇനി എന്ത് ചെയ്താലും അത് രാജ്യതാൽപ്പര്യം മുൻനിർത്തി ചെയ്യും. ഇപ്പോൾ ഭരിക്കുന്നവർക്ക് ഒന്നും ചെയ്യാനില്ല. അവർ സ്വന്തം പബ്ലിസിറ്റി മാത്രമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല- നിതീഷ് കുമാറും പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്ന ബാനർജി ഇപ്പോൾ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള നീക്കത്തിലാണ്. ഈ മാസം ആദ്യം അവർ ബിജെഡി തലവനുമായ നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.