എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നു; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.
70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡിഎയ്ക്ക് ഏഴു സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.
വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് – 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4
പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4
മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5
പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3
ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എല്‍ഡിഎഫ് 52-61, എന്‍ഡിഎ 3-7
എന്‍ഡിടിവി- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3
ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62, എന്‍ഡിഎ 0-3
ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-7
കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്.
വികസനത്തുടര്‍ച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. അതേസമയം ഭരണവിരുദ്ധ വികാരവും ഒത്തൊരുമയോടെയുള്ള പോരാട്ടവും അധികാരം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കരുതുന്നു.


