പിണറായി വിജയന്‍ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട്; കേരളത്തിലെ എല്ലാ അഴിമതിയിലെയും പണം ഈ മാജിക് ബോക്‌സിലേക്കാണ് വരുന്നത്: വിഡി സതീശൻ

single-img
12 January 2024

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിണറായി വിജയൻ സര്‍ക്കാരിന്റെ കുടിശിക മറ്റൊരു സര്‍ക്കാരും കേരളത്തില്‍ ഇതുവരെ വരുത്തിയിട്ടില്ലെന്നും അഴിമതിക്കാരായ ഭരണകൂടത്തെ താഴെയിറക്കാതെ ഇനി വിശ്രമമില്ലെന്നുംഅദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ അഴിമതിയിലെയും പണം ഈ മാജിക് ബോക്‌സിലേക്കാണ് വരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

വളരുന്ന അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ജനങ്ങളുടെ തലയിലായിരിക്കുകയാണ്. നവകേരള സദസ് നടക്കുന്നതിനിടെ നാല് കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഖജനാവില്‍ അഞ്ചു പൈസയില്ല. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ എല്ലാം നിലച്ചു.

ആരോഗ്യകിരണം പദ്ധതി നിര്‍ത്തിവെച്ചു. ആശുപത്രികളില്‍ മരുന്നുമില്ല. എല്‍ഡിഎഫിന്റെ പൊയ്മുഖം തുറന്ന് കാട്ടാനാണ് യുഡിഎഫിന്റെ ജന വിചാരണ സദസെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പിണറായിക്കുള്ള താക്കീതാണ് ഇന്നലെ എംടി വാസുദേവന്‍ നായര്‍ നല്‍കിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.