മഹേഷ് ബാബുവിന്റെ നായികയായി ആലിയ ഭട്ട് വീണ്ടും തെലുങ്കില്‍

single-img
20 September 2022

മഹേഷ് ബാബുവിന്റെ നായികയായി ആലിയ ഭട്ട് വീണ്ടും തെലുങ്കില്‍. ആര്‍.ആര്‍. ആറിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആലിയ വീണ്ടും തെലുങ്കില്‍ എത്തുന്നത്. ആലിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. ആര്‍.ആര്‍.

ആറില്‍ പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആലിയ ഒന്‍പതുകോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. മഹേഷ് ബാബു ,ആലിയ ഭട്ട് ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.

അതേസമയം ആലിയയുടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ചത് രാജ മൗലി ആണ്. ആഗോളതലത്തില്‍ ബ്രഹ്മാസ്ത്ര 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടികഴിഞ്ഞു.ആലിയയും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രം അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്തത്.ഷാരൂഖിന്റെ അതിഥി വേഷം ചിത്രത്തിന്റെ ഹൈലെറ്റായിരുന്നു.