വോട്ടര്‍മാരുടെ പേരുകള്‍ ബോധപൂര്‍വ്വം വെട്ടിക്കുറച്ചു; യുപിയിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടെന്ന് അഖിലേഷ് യാദവ്

single-img
30 September 2022

വോട്ടർ പട്ടിക ക്രമക്കേടിന്റെ പേരിൽ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്തെ വോട്ടര്‍മാരുടെ പട്ടികയില്‍ ക്രമക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എതിരില്ലാതെ തുടര്‍ച്ചയായി മൂന്നാം തവണയും സമാജ്വാദി പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലഖ്നൗവിലെ രാംബായ് അംബേദ്കര്‍ മൈതാനിയില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ യാദവ, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള 20,000 വോട്ടര്‍മാരെ എല്ലാ സീറ്റില്‍ നിന്നും നീക്കം ചെയ്തു. ബിജെപിയെ വിജയിപ്പിക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷെ ബിജെപിയുടെയും മറ്റുള്ളവരുടെയും നിര്‍ദ്ദേശപ്രകാരം, അവര്‍ എല്ലാ അസംബ്ലി സീറ്റുകളില്‍ നിന്നും 20,000 യാദവ, മുസ്ലീം വോട്ടര്‍മാരുടെ പേരുകള്‍ ബോധപൂര്‍വ്വം വെട്ടിക്കുറച്ചു. നിരവധി ആളുകളുടെ ബൂത്തുകള്‍ ഇവിടെ നിന്ന് മറ്റൊന്നിലേക്ക് മാറ്റി.’ അദ്ദേഹം പറഞ്ഞു.