എകെജി സെന്റർ ആക്രമണം; പ്രതി പിടിയിൽ

single-img
22 September 2022

എകെജി സെന്റർ ആക്രമണ കേസിൽ പോലീസിന്റെ നിർണ്ണായക അറസ്റ്റ്. എകെജി സെന്ററിലേക്കു സ്ഫോടക വസ്തു എറിഞ്ഞ ആളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് യൂത്ത് കോൺഗ്രസ് ആറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് ജിതിനാണ് പോലീസ് കസ്റ്റയിൽ ഉള്ളത്. തിരുവനന്തപുരം മൺള സ്വദേശിയാണ് ജിതിൻ.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ തെളിവികളും ലഭിച്ചു എന്നാണു പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അറസ്റ്റ് പോലീസ് ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല.

ജൂണ്‍ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കം ഏറിഞ്ഞത്. തിരുവനന്തപുരത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തന്നെ അന്വേഷണ സംഘം രൂപീകരിച്ചു എങ്കിലും ആദ്യം പൊലീസിന് പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് മൂന്നു മാസങ്ങൾക്കു ശേഷമാണ് പ്രതി ഇപ്പോൾ പിടിയിലാകുന്നത്.