ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ ആഭരണ മോഷണം: വീട്ടു ജോലിക്കാരി കുറ്റം സമ്മതിച്ചു

single-img
21 March 2023

തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജനീകാന്തിന്റ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരിയായ 40 കാരി ഈശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നും പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിൽ ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. അതിന്റെ പിന്നാലെയായാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

2019 മുതൽ പലപ്പോഴായി 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായിയാണ് റിപ്പോർട്ട്. കോടികൾ വില വരുന്ന ആഭരണങ്ങൾ വീട്ടിലെ ലോക്കറിൽ നിന്നും നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.