ഐശ്വര്യ ലക്ഷ്മി -വിഷ്‍ണു വിശാല്‍ ചിത്രം ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്

single-img
28 November 2022

ഐശ്വര്യ ലക്ഷ്മി വിഷ്‍ണു വിശാല്‍ ജോഡി ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഗാട്ട കുസ്‍തി’. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സിനിമയുടെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’ തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക.

തികച്ചും ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസിനിമ ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക. വിഷ്‍ണു വിശാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആര്‍’ ആണ്. മലയാളിയായ മഞ്‍ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.