ഗവർണറുടെ നിലപാടുകളോടുള്ള യോജിപ്പും വിയോജിപ്പും വിഷയാധിഷ്ഠിതം: തിരുവഞ്ചൂർ
സംസ്ഥാന ഗവർണറുടെ നിലപാടുകളോടുള്ള തന്റെ യോജിപ്പും വിയോജിപ്പും വിഷയാധിഷ്ഠിതമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ . ഇഎംഎസ് എടുത്ത ശരീ അത്ത് നിയമത്തിനെതിരായിട്ടുള്ള ഏറ്റവും വലിയ പരിപാടി സംഘടിപ്പിച്ച സിപിഎം ആണോ ഇപ്പോൾ തന്നെ കുറ്റം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേപോലെ തന്നെ, ഗവർണറോട് ചില കാര്യങ്ങളിലുള്ള യോജിപ്പ് താൻ പറയുന്നത് ഒരു വ്യക്തി എന്നുള്ള നിലയിലാണ്. സംസ്ഥാന ഗവർണറെ തീരുമാനിക്കുന്നത് തന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലല്ല. താൻ അത്ര മണ്ടനും അല്ല. വിഷ് യു ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞാൽ ആഗ്രഹമല്ല.
വിഎൻ വാസവൻ തനിക്കെതിരെ സംസ്സാരിച്ചതിനു ഒരു പ്രശ്നവുമില്ല. വാസവൻ കോട്ടയത്തുകാരനാണ്. വ്യക്തിപരമായി ആക്ഷേപിക്കാൻ താനില്ല. വിദ്യാഭ്യാസരംഗത്ത് പൂക്കോട്ട് വെറ്ററിനറി സർവകലാശാലയിലെ സംഭവത്തിൽ ഗവർണർ സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു