ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

single-img
29 October 2022

കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. തിരുവമ്ബാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തില്‍ രമണി (62), ഭര്‍ത്താവ് വേലായുധന്‍ (70) എന്നിവരാണ് ജീവനൊടുക്കിയത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടിയില്‍ ആണ് സംഭവം. ഇന്നലെ വൈകീട്ടാണ് വീടിന്റെ പുറകുവശത്ത് രമണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന്, നാട്ടുകാരും ബന്ധുക്കളും വേലായുധനായി തെരച്ചില്‍ നടത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍, തിരുവമ്ബാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.