എന്‍ഡിഎയില്‍ ചേർന്ന പിന്നാലെ പ്രഫുൽ പട്ടേലിനെതിരെയുള്ള കേസ് അവസാനിപ്പിച്ച് സിബിഐ

single-img
28 March 2024

ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേർന്ന പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരെയുണ്ടായിരുന്ന കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യയ്ക്കായി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്.

2017 മെയ് മാസത്തിൽ സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു സിബിഐ കേസ് എടുത്തിരുന്നത്. കേസ് അവസാനിപ്പിച്ചതായി സിബിഐ ഇന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു .ഏഴ് വർഷങ്ങൾ നീണ്ട കേസിനാണ് ഇപ്പോൾ വിരാമമായത്. 2023 അവസാനം എൻസിപി നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും എന്‍ഡിഎയുടെ ഭാഗമായിരുന്നു. അതിന്റെ ശേഷമാണ് കേസ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.