ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി

single-img
25 October 2022

ഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു . ദീപാവലിക്ക് ശേഷം മലിനീകരണം കൂടാന്‍ സാധ്യയുള്ളതിനാല്‍ പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിരുന്നു .

കഴിഞ്ഞ 8 ദിവസമായി ഡല്‍ഹിയിലെ വായു മലിനീകരണം മോശം നിലയിലായിരുന്നു. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മാറികടന്ന് പലയിടത്തും പടക്കം പൊട്ടിച്ചതാണ് വായു കൂടുതല്‍ മോശമാകാന്‍ കാരണമായത്. രാവിലെയാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വായു മോശമായതിനാല്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ വയ്ക്കോല്‍ കത്തിക്കുന്നതായിരുന്നു മലിനീകരണത്തിന്‍റെ പ്രധാന കാരണം. പഞ്ചാബില്‍ വയ്ക്കോല്‍ കത്തിച്ചതാണ് ഇത്രയും മലിനീകരണത്തിന് കാരണമെന്നും ബി.ജെ.പി ആരോപിച്ചു. വ്യവസായ ശാലകളില്‍ നിന്നുയരുന്ന പുകയും വാഹനങ്ങളിലെ പുകയും മലിനീകരണം തോത് ഉയര്‍ത്തുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ സ്മോഗ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വായുനിലവാര സൂചിക പൂജ്യത്തിനും അമ്ബത്തിനും ഇടയില്‍ ആണേല്‍ മാത്രമേ ശ്വസിക്കാന്‍ പറ്റുന്ന വായുവായി കണക്കാക്കാന്‍ സാധിക്കൂ.