ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണന്‍; ഫിലിം ഫെസ്റ്റിവലില്‍നിന്നു സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി

single-img
19 December 2022

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകനായി എത്തുന്ന ഫിലിം ഫെസ്റ്റിവലില്‍നിന്നു സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി.

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്ബില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജാതിവിവേചന ആരോപണം നേരിടുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കുറിപ്പ്:

Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film featival ല്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ

Happiness international film നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്.

ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.

സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു.

KR നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.