തെലുങ്കിൽ 3 കോടി രൂപയായി പ്രതിഫലം ഉയർത്തി നടി സായ് പല്ലവി

single-img
3 January 2024

തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ നടി സായ് പല്ലവി 3 കോടി രൂപയായി പ്രതിഫലം ഉയർത്തി എന്ന് റിപ്പോർട്ട്. നാഗചൈതന്യയുടെ നായികയായി സായ്‌ അഭിനയിക്കുന്ന താണ്ടൽ സിനിമയിൽ മൂന്നുകോടി വാങ്ങിയത്.മുൻപ് ഒന്നര കോടിയോളം രൂപ വാങ്ങിയിരുന്ന സായ് പല്ലവി വീരാടപർവ്വം, ഗാർഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് 2 കോടി വാങ്ങിയിരുന്നു.

2023 ൽ റിലീസായ വീരാടപർവ്വം, ഗാർഗി തുടങ്ങിയ ചിത്രങ്ങൾ ഹിറ്റുകളായിരുന്നു . മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി ഉടൻതന്നെ സായ് എത്തുന്നുണ്ട്. നയൻതാര തമിഴ് സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്നതുപോലെയാണ് തെലുങ്ക് സിനിമയിൽ സായ് പല്ലവിയുടെ ജനപ്രീതി.