ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു; സിനിമാ ജീവിതം ഉപേക്ഷിക്കുന്നതായി നടി സഹർ അഫ്ഷ

single-img
8 October 2022

ഭോജ്പുരി നടി സഹർ അഫ്ഷ സിനിമാ ജീവിതം ഉപേക്ഷിച്ചുകൊണ്ട് ആത്മീയ പാത തെരഞ്ഞെടുത്തിരിക്കുന്നു . കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സഹർ സിനിമാ ലോകം വിടുന്നതായി അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സഹർ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

ഇനിമുതൽ താൻ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും തനിക്ക് ഈ രംഗത്ത് ഒന്നും ചെയ്യാനില്ലെന്നും നടി എഴുതുന്നു. ‘ഇനിമുതൽ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും അല്ലാഹുവിൻ്റെ അൽഹാമിനും അനുസരിച്ചുള്ള ജീവിതം നയിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

ഈ ജീവിതത്തെ സംബന്ധിച്ചുള്ള എൻ്റെ ഉത്കണ്ഠ ഞാൻ ഉപേക്ഷിക്കുന്നു. ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു. ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്´- നടി പറയുന്നു. ഞാൻ വളരെ യാദൃശ്ചികമായാണ് ഈ രംഗത്തേക്ക് വന്നത്. പക്ഷെ ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും. – നടി പറയുന്നു.