കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാല്‍ അന്തരിച്ചു
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
നടന്‍ കിഷോര്‍ സത്യന്‍ രശ്മിയുടെ മരണവിവരം ആരാധകരെ അറിയിച്ചത്. സഹപ്രവര്‍ത്തകയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിശ്വസിക്കാനാകാതെ സീരിയല്‍ താരങ്ങള്‍. സ്വന്തം സുജാത എന്ന സിറിയയിലെ സാറാമ്മ എന്ന കഥാപാത്രം മാത്രം മതി രശ്മിയെ എന്നും ഓര്‍മിക്കാന്‍.
കിഷോര്‍ സത്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്ബോള്‍…..
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികള്‍…