നടി മീര നന്ദൻ വിവാഹിതയാകുന്നു

single-img
13 September 2023

മലയാള സിനിമയിലെ പ്രശസ്ത നടി മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മീര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിശ്ചയ ചടങ്ങിൻറെ ചിത്രങ്ങൾ പകർത്തിയ ലൈറ്റ്സ് ഓൺ ക്രിയേഷൻ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ മീരയും ശ്രീജുവും കണ്ടുമുട്ടിയതിനെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.

ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുകുടുംബങ്ങളും തമ്മിൽ സംസാരിച്ച ശേഷം മീരയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയായിരുന്നു.

‘ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്ന് ‘ഫോർ എവർ’ എന്ന വാഗ്ദാനം വരെ മീരയും ശ്രീജുവും ഒരുപാട് മുന്നോട്ട് പോയി. മാതാപിതാക്കൾ പരസ്പരം സംസാരിച്ച ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെയാണ്, എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്- അവർ കണ്ടുമുട്ടുന്നു, അവർ പ്രണയത്തിലാകുന്നു, ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു,’ ചിത്രങ്ങൾ പങ്കുവെച്ചുക്കൊണ്ട് കുറിച്ചു.അതേസമയം, സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര ഇപ്പോൾ.