നടി ജയസുധ ബിജെപിയില്‍ ചേര്‍ന്നു

single-img
2 August 2023

പ്രശസ്ത തെലുങ്ക് നടിയും കോൺഗ്രസിന്റെ മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി.

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്ഗും കൂടെയുണ്ടായിരുന്നു. കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ ജയസുധ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇഷ്ടം ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും ജയസുധ വേഷമിട്ടിട്ടുണ്ട്.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് ഇപ്പോഴും സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ വിജയിച്ചിരുന്നു. പിന്നീട് 2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.