ഇഎസ്‌ഐ വിഹിതം അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷയും അയ്യായിരം രൂപ പിഴയും

single-img
11 August 2023

പ്രശസ്ത ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷയും അയ്യായിരം രൂപ പിഴയും ശിക്ഷ . തിയേറ്റര്‍ ജീവനക്കാരില്‍ നിന്ന് പണം പിരിച്ചിട്ടും ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാണ് ചെന്നൈ എഗ്മോര്‍ കോടതി ശിക്ഷ വിധിച്ചത്.

ചെന്നൈയ്ക്ക് സമീപം അണ്ണാശാലയില്‍ ജയപ്രദ നടത്തിവരുന്ന തിയേറ്ററിലെ തൊഴിലാളികളില്‍ നിന്ന് ഇഎസ്‌ഐ വിഹിതം പിരിച്ചിരുന്നു. എന്നാൽ ഇത് സര്‍ക്കാര്‍ ഓഫീസില്‍ അടച്ചിരുന്നില്ല. പിന്നാലെയാണ് ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിച്ചത്. അതേസമയം, എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം തുക അടക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാൽ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്.