അങ്ങിനെയാണ് നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ഭാവന

single-img
26 September 2022

യുഎഇ നൽകിയ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാവന രംഗത്ത്.


”എല്ലാം ശരിയാവുമെന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം.

അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല,” ഭാവന എഴുതി.
.
വെള്ള നിറത്തിലുള്ള ടോപ്പിനൊപ്പം ശരീരത്തിന്റെ തന്നെ നിറമുള്ള സ്ലിപ്പ് അണിഞ്ഞ് ഭാവന ചടങ്ങിനെത്തിയതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണങ്ങൾ. ഇന്നലെയായിരുന്നു ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ ഭാവന സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.ഭാവന ധരിച്ചിരുന്ന ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.