സിം കാര്‍ഡ് എടുക്കാനെത്തിയ നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജീവനക്കാര്‍ പൂട്ടിയതായി പരാതി

single-img
6 October 2022

സിം കാര്‍ഡ് എടുക്കാനെത്തിയ പ്രശസ്ത സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് അതിലെ ജീവനക്കാര്‍ പൂട്ടിയതായി പരാതി. ഇന്ന് വൈകുന്നേരം 4:45ഓടെ എറണാകുളം ജില്ലയിലെ ആലുവ വി ഐ ടെലികോം ഓഫീസിലാണ് വളരെ നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്.

സംഭവത്തിൽ നിലവിൽ ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജീവനക്കാർ നടിയെ പൂട്ടിയിടാന്‍ കാരണമെന്ന് പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പ്രതികരിച്ചു.