പോക്‌സോ കേസ് പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
21 February 2023
കോഴിക്കോട് പോക്‌സോ കേസ് പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
റിട്ടയേഡ് എസ്‌ഐയാണ് പെണ്‍കുട്ടിയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പുലര്‍ച്ചെ ജീവനൊടുക്കിയത്.
വിരമിച്ചശേഷം 2021 ലാണ് എസ്‌ഐക്കെതിരെ പരാതി ഉയരുന്നത്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി തൂങ്ങിമരിച്ചത്.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിചമച്ച കേസാണിതെന്ന് പ്രതി നേരത്തെ ആരോപിച്ചിരുന്നു. പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.