ആം ആദ്മി കിസാൻ വിഭാഗം നേതാവ് തർലോചൻ സിംഗ് പഞ്ചാബിൽ വെടിയേറ്റ് മരിച്ചു

single-img
10 September 2024

ആം ആദ്മി പാർട്ടി കിസാൻ വിംഗ് പ്രസിഡണ്ട് തർലോചൻ സിംഗ് എന്ന ഡിസി തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ഖന്നയിൽ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. ഇക്കോലാഹ ഗ്രാമത്തിൽ നിന്നുള്ള 56 കാരനായ നേതാവ് തൻ്റെ ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

റോഡരികിൽ കിടന്ന നേതാവിൻ്റെ മൃതദേഹം കണ്ട മകൻ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിങ്ങിൻ്റെ മകൻ ഹർപ്രീത് സിംഗ് ആരോപിച്ചു.

പോലീസ് എല്ലാ കോണിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) സൗരവ് ജിൻഡാൽ പറഞ്ഞു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.