പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

single-img
8 February 2023

തിരുവനന്തപുരം : പട്ടികജാതി പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ആര്യനാട് സ്വദേശി അനന്തു (23) നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലയളവില്‍ ഇരുവരും സുഹൃത്തുകളായിരുന്നു. അതിന് ശേഷം പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുടര്‍ന്ന് പെണ്‍കുട്ടി വനിതാ സെല്ലില്‍ പരാതി നല്‍കുകയും കിളിമാനൂര്‍ പൊലീസ് ആര്യനാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.