മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിനായി നല്‍കി തമിഴ് ബാലിക

single-img
9 August 2024

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ചതിലൂടെ ലഭിച്ച തുക സമഹാഹിരിച്ച് വയനാട് ദുരന്ത ബാധിതരുടെ സഹായത്തിനായി നല്‍കി ബാലിക. തമിഴ്നാട് കള്ളക്കുറിച്ചിക്ക് സമീപം തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ 13 വയസ്സുകാരി ഹരിണി ശ്രീയാണ് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്.

ഇത്തരത്തിൽ ലഭിച്ച തുകയോടൊപ്പം കൈവശം സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഹരിണിയുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.