രാജ്യത്ത് ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

single-img
15 September 2023

രാജ്യത്ത് ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആറു മാസം മുന്‍പ് തന്നെ 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ ആക്ട് ഇതിനായി നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വിഷയത്തിൽ റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്ന സംഭവം ഗൗരവതരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ നിരന്തര ഭീഷണി കുടുംബത്തിരന് നേരിട്ടിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ വായ്പാആപ്പില്‍ നിന്ന് തുടര്‍ന്നിരുന്നു. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഭീഷണി തുടർന്നത്.