ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍


ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍. പ്രതി തൃശൂര്‍ സ്വദേശി നിഷാം ബാബുവാണ് കസ്റ്റഡിയിലായത്.
കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു പൊലീസ് പറഞ്ഞു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ ഇരുപത്തിനാലുകാരനായ നിഷാം ബാബു പീഡിപ്പിച്ചു എന്നാണ് പരാതി.കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്ബത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.
തുടര്‍ന്ന് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി അഞ്ചു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ യുവതി ഇയാളുടെ ഫോണ്‍നമ്ബര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പ്രതികാരമായി ഡോക്ടറുടെ നഗ്‌നചിത്രങ്ങള്‍ പ്രതി നിഷാം ബാബു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്.