വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

single-img
23 February 2023

വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു.

വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. മുകള്‍ നില പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറില്‍ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങള്‍ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്.

വടക്കാഞ്ചേരി സ്വദേശി റീംസിന്‍്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി.