മാതാവ് തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാത്തതില്‍ മനം നൊന്ത് പതിനാറുകാരി തൂങ്ങി മരിച്ചു
ഡെറാഡൂണ്‍: മാതാവ് തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാത്തതില്‍ വഴക്കിട്ട പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ റായ്‌പൂരില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
‘അത്താഴത്തിന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാത്തതിനെച്ചൊല്ലി അമ്മയുമായി പെണ്‍കുട്ടി വഴക്കുണ്ടാക്കി. തുടര്‍ന്ന് റൂമില്‍ കയറി വാതിലടച്ചു. ആദ്യം വീട്ടുകാര്‍ അത് കാര്യമായി എടുത്തില്ല. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി വാതില്‍ തുറന്നില്ല. ബന്ധുക്കള്‍ വാതിലില്‍ മുട്ടി,തുറക്കെന്ന് പറഞ്ഞെങ്കിലും കുട്ടിയുടെ പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.’- അയല്‍വാസി പറഞ്ഞു.