• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
04 Sep, Friday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: കോക്രോച്ച് ജനത പാര്‍ട്ടി പിളര്‍ന്നു; ഒരുവിഭാഗം മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ രൂപികരിച്ചു ◆ പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല; വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ല: മുഖ്യമന്ത്രി ◆ രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം; തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി അലഹബാദ് ഹൈക്കോടതി ◆ മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിനെതിരെ പ്രതിഷേധം; നിലപാട് തിരുത്തണമെന്ന് കെയുഡബ്ല്യുജെ ◆ കാന്തപുരത്തിന്റെ പരാമർശം അംഗീകരിക്കാനാവില്ല; സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി ◆ സിപിഐയെ വീണ്ടും ക്ഷണിച്ച് ചന്ദ്രിക; യുഡിഎഫുമായി സഹകരിച്ചാൽ എൽഡിഎഫിനെ പിളർത്താമെന്ന് ലേഖനം ◆ ചെക്ക് കേസ്: മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ്; 5.3 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് ◆ കാന്തപുരത്തിന്റെ പ്രസ്താവന: അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്ന് കെ.ടി. ജലീൽ ◆ പോപ്കോണിന് 300 രൂപ, ചായയ്ക്ക് 200 രൂപ; തിയേറ്ററുകളിലെ കൊള്ളവിലയ്‌ക്കെതിരെ നടപടി വേണമെന്ന് മേയർ വിവി രാജേഷ് ◆ യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങൾക്ക് 4 മില്യൺ ഡോളർ; ട്രംപിന്റെ നീക്കം ചർച്ചയാകുന്നു ◆
National Science & Tech

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 23 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

single-img
News Desk 28 September 2022

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി.

ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് 23 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. നാല് ടീമുകള്‍ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടുകള്‍ കണ്ടെത്തിയത്.

സെപ്തംബര്‍ 20 നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ലിങ്കുകളെ കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്. അന്നുതന്നെ അന്വേഷണം ആരംഭിച്ചു. രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സംഘം പരിശോധന നടത്തി. അന്വേഷണത്തില്‍ തെളിവുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിന് കത്തെഴുതുകയും മൈക്രോബ്ലോഗിംഗ് സൈറ്റില്‍ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ മറ്റൊരു ഓപ്പറേഷന്‍ നടത്താന്‍ ഐഎഫ്‌എസ്‌ഒ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. 2021 ഡിസംബറിലും 2022 ജനുവരിയിലും ദേശീയ തലസ്ഥാനത്തുടനീളം ജില്ലാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അവസാന ഓപ്പറേഷനില്‍ IFSO ആകെ 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 132 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന മൈക്രോബ്ലോഗിംഗ് സൈറ്റില്‍ നിരവധി ട്വീറ്റുകളുടെ സാന്നിധ്യം സംബന്ധിച്ച്‌ സെപ്തംബര്‍ 20 ന് ഡല്‍ഹി വനിതാ കമ്മീഷന്‍ (DCW) ഡല്‍ഹി പൊലീസിനും ട്വിറ്ററിനും സമന്‍സ് അയച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

Topics: Twitter Account Twitter banned
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top