കളമശേരിയിൽ മരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ 12 വെടിയുണ്ടകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

single-img
23 January 2023

കൊച്ചി കളമശേരിയിൽ മരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ 12 വെടിയുണ്ടകൾ കണ്ടെത്തി. പിസ്റ്റളിലും റൈഫിളും ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ എന്ന് പോലീസ് പറഞ്ഞു. കളമശേരിയിലെ റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് നാട്ടുകാർക്ക് ഈ 12 വെടിയുണ്ടകൾ ലഭിച്ചത്

നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതർ അറിയിച്ചു. വെടിയുണ്ടകൾ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പഴകിയ ഉണ്ടകൾ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമെന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.