ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ചായക്കടയില്‍ ഇടിച്ചു കയറി

single-img
7 March 2023

കോട്ടയം ഏറ്റുമാനൂരില്‍ പാറോലിക്കലില്‍ ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്.

നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ അത്ഭുതകമായി രക്ഷപ്പെട്ടു.

പിറവം കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ചായക്കട പൂര്‍ണമായും തകര്‍ന്നു. കടയില്‍ ആളില്ലാത്തത് ദുരന്തം ഒഴിവായി.