ബംഗളൂരുവിലെ ഫ്‌ളൈ ഓവറിൽ നിന്ന് യുവാവ് 10 രൂപ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; എടുക്കാൻ തിരക്ക് കൂട്ടി ജനങ്ങൾ

single-img
24 January 2023

ഇന്ന് രാവിലെ ബംഗളുരു നഗരത്തിലെ തിരക്കേറിയ കെആർ മാർക്കറ്റ് ഏരിയയിലെ ഫ്ലൈ ഓവറിൽ നിന്ന് ഒരാൾ 10 രൂപ കറൻസിനോട്ടുകൾ വാരി എറിഞ്ഞ് ബഹളം സൃഷ്ടിച്ചു, അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പ്രചരിക്കുന്ന ക്ലിപ്പിൽ, ആ മനുഷ്യൻ ഒരു കറുത്ത ബ്ലേസർ ധരിച്ചിരിക്കുന്നതായി കാണുന്നു, കഴുത്തിൽ ഒരു ചുമർ ക്ലോക്ക് തൂക്കിയിരിക്കുന്നു. നോട്ടുകൾ പറന്നുയരുന്നതും ചുറ്റും ചിതറിക്കിടക്കുന്നതും കണ്ട് ആളുകൾ അത് എടുക്കാൻ ഓടിയെത്തിയത് അൽപനേരം ബഹളത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കി.

സംഭവത്തിൽ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. 3000 രൂപയുടെ 10 രൂപയുടെ കറൻസി നോട്ടുകളാണ് ഇയാൾ എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുകയാണെന്നും അവർ പറഞ്ഞു.