യോഗി ആദിത്യനാഥ്‌ സത്യസന്ധനും ധീരനും; പുകഴ്ത്തി ഗുണ്ടാ നേതാവ്

single-img
20 October 2022

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയപ്പെടുന്നത് തന്നെ ഗുണ്ടാസംഘങ്ങളെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്തുന്നതിന് നേതൃത്വം നൽകുന്ന നേതാവെന്നാണ്. ഇപ്പോൾ അദ്ദേഹത്തെ ഇതിന് പുകഴ്ത്തി ഇത്തവണ രംഗത്തുവന്നത് ഒരു ഗുണ്ടാസംഘം തന്നെ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഗുണ്ടാ നേതാവായ അതിഖ് അഹമ്മദ് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും സത്യസന്ധനും ധീരനും എന്ന് വിളിക്കുന്നതും കാണാം.
ലഖ്‌നൗവിലെ സിബിഐ കോടതിയിൽ വാദം കേൾക്കുന്നതിനായി കൊണ്ടുപോകുമ്പോഴാണ് സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള മാഫിയ രാഷ്ട്രീയക്കാരനായ അഹമ്മദ് പ്രസ്താവന നടത്തിയത്.

മുൻ ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ് അതിഖ് അഹമ്മദ്. “യോഗി ആദിത്യനാഥ് സത്യസന്ധനും ധീരനുമായ മുഖ്യമന്ത്രിയാണ്, അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു.”- യുപി മുഖ്യമന്ത്രിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ലഖ്‌നൗ കോടതി വളപ്പിൽ നിന്ന് അഹമ്മദ് പറഞ്ഞു.

ആരാണ് അതിഖ് അഹമ്മദ് എന്നറിയാം

യുപിയിലെ ഫുൽപൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗമായ അതിഖ് അഹമ്മദ് ഒരു മാഫിയ-രാഷ്ട്രീയക്കാരനാണ്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി (എസ്‌പി)ക്കാരനാണ്. 2004-2009 കാലഘട്ടത്തിൽ അദ്ദേഹം ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്ന് എസ്പിയുടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1999-2003 കാലഘട്ടത്തിൽ സോനെ ലാൽ പട്ടേൽ സ്ഥാപിച്ച അപ്നാ ദളിന്റെ പ്രസിഡന്റായിരുന്നു.

2004ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അതിഖിന്റെ സഹോദരൻ അഷ്‌റഫിനെ പരാജയപ്പെടുത്തിയ ബിഎസ്പി എംഎൽഎ രാജു പാലിന്റെ ഞെട്ടിപ്പിക്കുന്ന കൊലപാതകം ആരോപിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർന്നു.

2016 ഡിസംബർ 15-ന്, സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസിലെ ജീവനക്കാരെ ആക്രമിച്ചതിന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്‌നാദൾ ബാനറിന് കീഴിൽ മത്സരിച്ച അഹ്മദ്, 2014ലെ പൊതുതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തു. പിന്നീട് 2021ൽ അഹമ്മദ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിൽ ചേർന്നു.